കുവൈറ്റ് വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനശേഷി വീണ്ടും കൂട്ടാൻ പഠനം നടക്കുന്നു

  • 08/09/2021

കുവൈത്ത് സിറ്റി: പ്രതിദിനം 10,000ത്തില്‍ കൂടുതല്‍ യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ അനുമതി നല്‍കുന്ന കാര്യം പഠിക്കുകയാണെന്ന് സിവില്‍ ഏവിയേഷന്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ മന്‍സൂര്‍ അല്‍ ഹഷ്മി. നിലവിലെ ആരോഗ്യ സാഹചര്യങ്ങള്‍ വിലയുരുത്തി മന്ത്രിസഭയുമായി ആലോചിച്ച് ഇക്കാര്യം പഠിക്കുകയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. 

കഴിഞ്ഞ ദിവസങ്ങളില്‍ വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനശേഷി 10,000 യാത്രക്കാരാക്കി പ്രവര്‍ത്തനം നടത്തിയിരുന്നു. നിരോധിച്ച ആറ് രാജ്യങ്ങളില്‍ നിന്നടക്കം വിമാന സര്‍വ്വീസുകള്‍ ആരംഭിച്ച പശ്ചാത്തലത്തിലായിരുന്നു വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനശേഷി കൂട്ടിയിരുന്നത്. 

ഇന്നലെ ഈജിപ്തില്‍ നിന്ന് എട്ട് വിമാനങ്ങളും ഇന്ത്യയില്‍ നിന്ന് അഞ്ച് വിമാനങ്ങളുമാണ് എത്തിയത്. ആരോഗ്യ മന്ത്രാലയത്തിന്‍റെയും മന്ത്രിസഭയുടെയും എല്ലാ നിര്‍ദേശങ്ങളും പാലിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

വീമാനത്താവളത്തിന്റെ പ്രവർത്തന ശേഷി കൂട്ടുന്നതോടെ ടിക്കറ്റ് നിരക്കിൽ കുറവുവരുമെന്നാണ് പ്രവാസികൾ പ്രതീക്ഷിക്കുന്നത്, ഇന്ത്യ, കുവൈത്ത് എയർലൈനുകളിലായി പ്രതിദിനം ഇന്ത്യയിൽ നിന്നുള്ള 768 യാത്രക്കാർക്ക് രാജ്യത്തേക്ക് എത്താനാണ് കുവൈത്ത് അനുമതി നൽകിയിട്ടുള്ളത്. രാജ്യത്തേക്ക് വരുന്നവർക്ക് പ്രത്യേക നിർദേശങ്ങളും ഡിജിസിഎ നൽകിയിട്ടുണ്ട്.

Related News