സര്‍ക്കാര്‍ വിസയില്‍ നിന്നും സ്വകാര്യ മേഖലയിലേക്ക് മാറുവാന്‍ അനുമതി

  • 08/09/2021



കുവൈത്ത് സിറ്റി : സര്‍ക്കാര്‍ വിസയില്‍ നിന്നും സ്വകാര്യ മേഖലയിലേക്ക് മാറുവാന്‍ നിബന്ധനകള്‍ക്ക് വിധേയമായി അനുവദിക്കുമെന്ന്  പബ്ലിക് അതോറിറ്റി ഫോർ മാൻപവർ വ്യക്തമാക്കി. നേരത്തെ കോവിഡിനെ തുടര്‍ന്ന് വിസകള്‍ പ്രിന്‍റ് നല്‍കുന്നത് നിര്‍ത്തിവെച്ചിരുന്ന  തൊഴിൽ വിസ പ്രിന്‍റ് ചെയ്ത് നല്‍കുവാനുള്ള അപേക്ഷകള്‍ വെബ്‌സൈറ്റ് വഴി സ്വീകരിച്ച് തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു. വർക്ക് പെർമിറ്റ് റദ്ദാക്കൽ, ഫാമിലി വിസയിലേക്ക് ട്രാൻസ്ഫർ ചെയ്യാനുള്ള വർക്ക് പെർമിറ്റ് റദ്ദാക്കൽ, സർക്കാർ മേഖലയിൽ നിന്ന് സ്വകാര്യ മേഖലയിലേക്ക്  തൊഴില്‍ മാറ്റം തുടങ്ങിയ സര്‍വീസുകള്‍ ഓൺലൈൻ പ്ലാറ്റ്ഫോമിൽ കൈമാറുന്നതിനുള്ള അഭ്യർത്ഥനയും സ്വീകരിച്ച് തുടങ്ങിയതായി അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. 

Related News