കുവൈറ്റ് എയർപോർട്ട് പ്രോജകട് സൈറ്റിൽ മണ്ണിടിച്ചിൽ, 2 പ്രവാസികൾ മരണപ്പെട്ടു, അന്യോഷണം പ്രഖ്യാപിച്ച് പൊതുമരാമത്ത് മന്ത്രി.

  • 08/09/2021

കുവൈറ്റ് സിറ്റി : കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ പാസഞ്ചർ ബിൽഡിംഗ് പ്രോജക്റ്റിന്റെ   നിർമ്മാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലിൽ മൂന്ന്  നേപ്പാളീ സ്വദേശികളെ  കാണാതായി,  തുടർന്നുള്ള രക്ഷാപ്രവർത്തനത്തിൽ ഒരാളെ രക്ഷപ്പെടുത്താൻ കഴിഞ്ഞപ്പോൾ രണ്ടുപേർ മരണത്തിന് കീഴടങ്ങി.  

ഏകദേശം 4 മണിക്കൂർ തിരച്ചിലിനൊടുവിലാണ് 10 മീറ്റർ താഴ്‍ചയ്‍യിൽ  തൊഴിലാളികളെ  മണലിനടിയിൽ  കണ്ടെത്തിയത്, അപ്പോഴേക്കും രണ്ടുപേർ മരണത്തിന് കീഴ്പ്പെട്ടു. രക്ഷപ്പെടുത്തിയ തൊഴിലാളിയെ ഫർവാനിയ ഹോസ്പിറ്റലിലേക്ക് മാറ്റി. 

ജനറൽ ഫയർ ബ്രിഗേഡിന്റെ തലവൻ, ലെഫ്റ്റനന്റ് ജനറൽ ഖാലിദ് അൽ മക്രദ്, പൊതുമരാമത്ത് മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറി, എഞ്ചിനീയർ വാലിദ് അൽ-ഗാനിം, എയർപോർട്ട് ഫയർ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ, ബ്രിഗേഡിയർ മുഹമ്മദ് ഹൈദർ അലി, എയർപോർട്ട് പ്രോജക്ട്സ് ഡയറക്ടർ ഇംപ്ലിമെന്റേഷൻ ഡിപ്പാർട്ട്മെന്റ്, എഞ്ചിനീയർ മായ് ഇബ്രാഹിം അൽ-മസാദ്, പബ്ലിക് ഫയർ ഫോഴ്സ്, ആഭ്യന്തര മന്ത്രാലയം, പൊതുമരാമത്ത് മന്ത്രാലയ ഉദ്യോഗസ്ഥർ  തുടങ്ങിയവർ  അപകട സ്ഥലത്തെത്തി തിരച്ചിലിന് നേതൃത്വം നൽകി.

പൊതുമരാമത്ത് മന്ത്രിയും കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി സഹമന്ത്രിയുമായ ഡോ. റാണ അൽ-ഫാരിസ് അപകടത്തിൽ അന്യോഷണ സമിതി രൂപികരിച്ചു, ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചു. 

Related News