അപ്പാർട്ട്മെൻ്റുകളുടെ വാടക; ചെലവേറിയ നഗരങ്ങളുടെ പട്ടികയിൽ കുവൈത്തും

  • 08/09/2021

കുവൈത്ത് സിറ്റി: അപ്പാർട്ട്മെൻ്റുകളുടെ വാടകയുടെ കാര്യത്തിൽ ലോകത്ത് 18 ആം റാങ്ക് കുവൈത്തിന്. രാജ്യങ്ങളും നഗരങ്ങളുമായി 109 എണ്ണം ഉൾക്കൊള്ളുന്ന പട്ടികയിലാണ് കുവൈത്ത് പതിനെട്ടാം റാങ്കിൽ എത്തിയത്. 

സിറ്റി സെൻ്ററിൽ ഒരു ബെഡ്റും അപ്പാർട്ട്മെൻ്റിന് ശരാശരി വാടക 909 യു എസ് ഡോളറാണ്. നഗര കേന്ദ്രത്തിന് പുറത്ത് ഇത് 730 യു എസ് ഡോളറാണ്. അമേരിക്കൻ ഇക്കോണമിക്ക് വെബ്സൈറ്റായ 24/7 വാൾസ്ട്രീറ്റ് ആണ് പട്ടിക തയാറാക്കിയത്.

ഖത്തറാണ് നാലാം സ്ഥാനത്ത്. സിറ്റി സെൻ്ററിൽ ഒരു ബെഡ്റും അപ്പാർട്ട്മെൻ്റിന് ശരാശരി വാടക 1,545 യു എസ് ഡോളറാണ്. പത്താം സ്ഥാനത്തുള്ള യു എ ഇ യിൽ ഇത് 1,187 യു എസ് ഡോളറാണ്. ബഹറൈൻ 19 ആം റാങ്കിലുണ്ട്.

Related News