കടല്‍ത്തീര നടപ്പാതകളില്‍ സൈക്കിളുകളും സ്കൂട്ടറുകളും നിരോധിച്ച് കുവൈറ്റ് മുനസിപ്പാലിറ്റി

  • 09/09/2021

കുവൈത്ത് സിറ്റി: തീരപ്രദേശത്തിന്‍റെ നടപ്പാതകളില്‍ എല്ലാത്തരത്തിലുമുള്ള സൈക്കിളുകളും സ്കൂട്ടറുകളും നിരോധിക്കുന്നതിനായുള്ള ഫീല്‍ഡ് ക്യാമ്പയിന്‍ തുടരുകയാണെന്ന് കുവൈത്ത് സിറ്റി ഗവര്‍ണറേറ്റ് മുനസിപ്പാലിറ്റി ബ്രാഞ്ച് ഹൈജീന്‍ ആന്‍ഡ് റോഡ് വര്‍ക്ക്സ് വിഭാഗം ഡയറക്ടര്‍ മിഷാല്‍ അല്‍ അസ്മി. 

സൈക്കിളുകളും സ്കൂട്ടറുകളും ഉപയോഗിച്ച് പ്രകടനം നടത്തുന്നത് കടൽത്തീരത്തെ യാത്രക്കാർക്ക്  വലിയ അപകടകരമാണെന്ന് അദ്ദേഹം പറഞ്ഞു. ഒപ്പം നിയമത്തിന് എതിരുമാണ്. ഈയടുത്തകാലത്ത് കടൽത്തീരത്ത് സൈക്കിളുകൾ വാടകക്ക് കൊടുക്കുന്നത് ആരംഭിച്ചിരുന്നു. 
 ലൈസന്‍സ് ഇല്ലാതെ ഉപകരണങ്ങള്‍ വാടകയ്ക്ക് കൊടുക്കുന്നത് വഴിയോര കച്ചവടത്തിന്‍റെ പരിധിയില്‍ വരുമെന്നും അതിനാല്‍ നിയന്ത്രണങ്ങളും പിഴയും ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News