കുവൈത്തില്‍ നിന്ന്​ കൊച്ചിയിലേക്കുള്ള വിമാനം പുറപ്പെട്ടു; 177 യാത്രക്കാർ .

  • 09/05/2020

കുവൈറ്റ് സിറ്റി : പ്രവാസികളെ നാട്ടിലേക്ക്​ തിരിച്ചുകൊണ്ടുപോകുന്ന വന്ദേഭാരത്​ ദൗത്യത്തിൽ കുവൈത്തില്‍ നിന്നുള്ള ആദ്യ വിമാനം കൊച്ചിയിലേക്ക് ഇന്നുച്ചക്ക് പുറപ്പെട്ടു . നേരത്തെ പ്രഖ്യാപിച്ച ഷെഡ്യൂൾ പ്രകാരം ഇന്നലെയായിരുന്നു വിമാനം പുറപ്പടേണ്ടിയിരുന്നത്. കൊച്ചിയിലേക്കും ഹൈദരാബാദിലേക്കുമാണ് ഇന്ന് സർവീസുകൾ നടത്തുന്നത്. കുവൈത്തിൽ നിന്നും കൊച്ചിയിലേക്ക്‌ 177 യാത്രക്കാരുമായി ഉച്ചക്ക്‌ 1.45 പുറപെടേണ്ട IX 0396 ഒരു മണിക്കൂർ വൈകി 2:39 ന് ടേക്ക് ഓഫ് ചെയ്തത്, അബ്ബാസിയയിൽ നിന്നും എയർപോർട്ടിലേക്ക് യാത്രക്കാരുമായി പുറപ്പെട്ട ബസ് ലോക്ക് ഡൌൺ തിരക്കുമൂലം ട്രാഫിക് ജാമിൽ പെട്ടതിനെത്തുടർന്നാണ് വൈകിയത് . വിമാനം രാത്രി ഒരു മണിക്കൂര്‍ വൈകി 10.15 നു കൊച്ചിയിൽ എത്തും. കൊച്ചിയിലേക്ക്‌ 80 ദിനാർ ആണു ടിക്കറ്റ്‌ നിരക്ക്‌ . നിലവിൽ കേരളത്തിലേ കൊച്ചിയിലേക്കും കോഴിക്കോടേക്കുമാണ് ഓരോ സർവീസുകളാണ് നിശ്ചയിച്ചിരിക്കുന്നത്.

Related News