60 വയസ്സിനു മുകളിലുള്ളവരുടെ വി​സ പു​തു​ക്കി ന​ൽ​കല്‍; ആശയക്കുഴപ്പത്തിന് പരിഹാരമായില്ല

  • 10/09/2021



കുവൈത്ത് സിറ്റി : രാജ്യത്തെ 60 വയസ്സ് കഴിഞ്ഞ പ്രവാസികളുടെ വിസ പുതുക്കുന്നതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പത്തിന് പരിഹാരമായില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് തൊഴിലുടമകള്‍ പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ ഓഫീസുകളോ തൊഴിൽ വകുപ്പ്‌ ഓഫീസുകളോ സന്ദർശിക്കരുതെന്ന് പാം അധികൃതര്‍ നിര്‍ദ്ദേശിച്ചു. ഇത് സംബന്ധമായ നിര്‍ദ്ദേശങ്ങള്‍   വാണിജ്യ വ്യവസായ മന്ത്രിയുടെ പരിഗണനയിലാലെന്നും   തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി. 

നേരത്തെ  60 വയസ്സ് കഴിഞ്ഞ ഹൈസ്‌കൂൾ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത പ്രവാസികളുടെ വിസ പുതുക്കുന്നതിന് ഉയര്‍ന്ന ഫീസ്‌ ഈടാക്കുവാന്‍ കുവൈത്ത് അധികൃതര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ വലിയ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ്‌ തീരുമാനത്തില്‍ ഭേദഗതി വരുത്തുവാന്‍ സര്‍ക്കാര്‍ സമ്മതം മൂളിയത്. വിദ്യാഭാസമില്ലാത്തതിനാല്‍ അ​ധി​ക​വും ചെ​റി​യ ശ​മ്പ​ള​ത്തി​ന്​ ജോ​ലി ചെ​യ്യു​ന്ന​വ​രാ​ന്നും ചുരുങ്ങിയ ശമ്പളം വാങ്ങുന്നവര്‍ക്ക് ഉയര്‍ന്ന ഫീസ്‌ കൊടുത്ത് വ​ർ​ക്ക്​ പെ​ർ​മി​റ്റ്​ പു​തു​ക്കുകയെന്നത് അപ്രായോഗികമാണെന്ന് പാ​ർ​ല​മെൻറ്​ അം​ഗങ്ങള്‍ അടക്കമുള്ളവര്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ക​ഴി​ഞ്ഞ ജ​നു​വ​രി മു​ത​ലാ​ണ്​ പ്രാ​യ​പ​രി​ധി നി​ബ​ന്ധ​ന പ്രാ​ബ​ല്യ​ത്തി​ലാ​ക്കുവാന്‍ തീരുമാനമായത്. 

Related News