നിർമ്മാണ സാമഗ്രികളുടെ സബ്സിഡി, ഭക്ഷണം; എട്ട് മാസത്തെ ചെലവ് 121 മില്യണ്‍ ദിനാര്‍

  • 10/09/2021

കുവൈത്ത് സിറ്റി: നിർമ്മാണ സാമഗ്രികളുടെ സബ്സിഡിക്കായും ഭക്ഷണത്തിനായും 2021 വര്‍ഷത്തിന്‍റെ ആദ്യ പകുതിയില്‍ വ്യവസായ മന്ത്രാലയം ചെലവാക്കിയത് 121 മില്യണ്‍ കുവൈറ്റ് ദിനാര്‍. ആകെ ചെലവിന്‍റെ അമ്പത് ശതമാനത്തിലധികമാണ് മന്ത്രാലയം നിര്‍മ്മാണ സാമഗ്രികൾക്കായി നല്‍കിയത്. 

ജനുവരി മുതല്‍ ഓഗസ്റ്റ് അവസാനം വരെ നിര്‍മ്മാണ സാമഗ്രികൾക്കുള്ള ചെലവിൽ ശ്രദ്ധേയമായ  വര്‍ധനയുണ്ടായിട്ടുണ്ട്. ജനുവരിയില്‍ 5.1 മില്യണ്‍ ദിനാര്‍ ആയിരുന്നു ചെലവെങ്കില്‍ ഫെബ്രുവരിയില്‍ 5.6 മില്യണ്‍ ദിനാറായി. ജൂലൈയില്‍ 12 മില്യണും ഓഗസ്റ്റില്‍ 13 മില്യണുമായി. 

അരി, പഞ്ചസാര, പാല്‍, ബേബി ഫുഡ് തുടങ്ങി ഒമ്പത് ഇന അടിസ്ഥാന ഭക്ഷണവസ്തുക്കള്‍ക്ക് മന്ത്രാലയം സബ്സിഡി നല്‍കുന്നുണ്ട്. ആറിന് അത്യാവശ്യ നിര്‍മ്മാണ സാമഗ്രികൾക്കും തെരഞ്ഞെടുത്ത ഏഴ് ഇനങ്ങള്‍ക്കും സബ്സിഡി നല്‍കുന്നുണ്ട്.

Related News