പ്രവാസികള്‍ക്കുള്ള മരുന്ന് വിതരണം കുറയ്ക്കുന്നതിനെ കുറിച്ച് ആരോഗ്യ മന്ത്രാലയം പഠിക്കുന്നു

  • 10/09/2021

കുവൈത്ത് സിറ്റി: ചെലവ് കുറയ്ക്കുന്നതിനായി പ്രവാസികള്‍ക്കുള്ള മരുന്ന് വിതരണം കുറയ്ക്കുന്നതിനെ കുറിച്ച് ആരോഗ്യ മന്ത്രാലയം പഠിക്കുന്നു. ഇത് സംബന്ധിച്ച് മന്ത്രായത്തിന്‍റെ നിര്‍ദേശങ്ങള്‍ മന്ത്രിസഭയുടെ മുന്നില്‍ വച്ചിട്ടുണ്ട്. 

വിദേശികള്‍ക്കായി പകരം മാര്‍ഗ്ഗം കൊണ്ട് വരാനും ആശുപത്രികളിലും ഹെല്‍ത്ത് സെന്‍ററുകളിലും മറ്റും പ്രവാസികള്‍ക്കുള്ള മരുന്ന് വിതരണം കുറയ്ക്കുന്നതിനെ കുറിച്ചുമാണ് മന്ത്രാലയം ആലോചിക്കുന്നത്. 

2021-22 സാമ്പത്തിക വര്‍ഷം മുതല്‍ ആരോഗ്യ മന്ത്രാലയത്തിന്‍റെ ചെലവ് പത്ത് ശതമാനമെങ്കിലും കുറയ്ക്കുന്നതിനെ കുറിച്ചുള്ള സമഗ്ര പദ്ധതി ആരോഗ്യ മന്ത്രാലയം അടുത്തയാഴ്ച അവതരിപ്പിക്കുമെന്ന് വൃത്തങ്ങള്‍ പറഞ്ഞു.

Related News