കുവൈറ്റ് മൃഗശാല തുറക്കാനുള്ള അനുമതി; ആരോഗ്യ മന്ത്രാലയം അപേക്ഷ പരിഗണിക്കുന്നു

  • 11/09/2021

കുവൈത്ത് സിറ്റി: മൃഗശാല തുറക്കുന്നതിനായി ആരോഗ്യ മന്ത്രാലയത്തെ സമീപിച്ച് അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫിഷ് റിസോഴ്സസ് പബ്ലിക്ക് അതോറിറ്റി. ആരോഗ്യ മന്ത്രാലയം അതോറിറ്റിയുടെ അഭ്യര്‍ത്ഥനയെ കുറിച്ച് പഠിക്കുകയാണ്. 

എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ച് കൊണ്ട് മൃഗശാല തുറക്കാന്‍ അനുവദിക്കണമെന്നാണ് അഭ്യര്‍ത്ഥന. അടുത്ത ദിവസങ്ങളില്‍ തന്നെ ആരോഗ്യ മന്ത്രാലയത്തിന്‍റെ തീരുമാനം വരുമെന്ന പ്രതീക്ഷയിലാണ് അതോറിറ്റി. 2020 മാര്‍ച്ച് മുതല്‍ മൃഗശാല അടച്ചിട്ടിരിക്കുകയാണ്.

Related News