കുവൈത്തിൽ സ്വർണ്ണാഭരണങ്ങൾക്ക് പുതിയ സ്റ്റാമ്പിങ് സംവിധാനം നിലവിൽ വരുന്നു.

  • 11/09/2021

കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വർണ്ണാഭരണങ്ങൾക്ക് പുതിയ സ്റ്റാമ്പിങ് സംവിധാനം നിലവിൽ വരുന്നു. 2022 ജനുവരിമുതൽ നൂതന സാങ്കേതിക വിദ്യയുള്ള സ്റ്റാമ്പിങ് കുവൈത്തിൽ ആരംഭിക്കും. വ്യാജ സ്വർണ്ണം തടയാനും, ഉപഭോക്താക്കളെ വഞ്ചനയിൽ നിന്ന് സംരക്ഷിക്കുന്നതിനും സഹായിക്കുന്ന നൂതന സാങ്കേതിക മാനദണ്ഡങ്ങൾ ഉപയോഗിച്ചായിരിക്കും പുതിയ സ്റ്റാമ്പിങ് സംവിധാനം. 

അതോടൊപ്പം പഴയ സ്റ്റോക്ക് വിറ്റഴിക്കാന്‍ സ്വര്‍ണ്ണ വ്യാപാരികള്‍ക്ക് വാണിജ്യ വ്യവസായ മന്ത്രാലയം സമയം നീട്ടി നല്‍കിയേക്കും. സ്വർണ്ണ, ജ്വല്ലറി വ്യാപാരികളുടെ യൂണിയനുമായി ബന്ധപ്പെട്ട വൃത്തങ്ങളാണ് ഈ സൂചന നല്‍കിയത്. 2022 ജൂലൈയിലാണ് നിലവിലെ സ്റ്റോക്ക് വിറ്റഴിക്കാനുള്ള സമയപരിധി അവസാനിക്കുന്നത്. 

ഇത് ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെ നീട്ടിയേക്കുമെന്നാണ് സൂചന. നിലവിലെ സ്റ്റോക്ക് വിറ്റഴിക്കുന്നതിനായി ഇപ്പോള്‍ വലിയ ഓഫറുകളാണ് കുവൈത്തിലെ ജ്വല്ലറികള്‍ നല്‍കുന്നത്. 2022 ജനുവരിയില്‍ ആണ് പുതിയ ഗോള്‍ഡ് സ്റ്റാമ്പ് നിലവില്‍ വരുന്നത്.

Related News