ജലീബിലെ വ്യാജ ചന്തകളില്‍ സുരക്ഷ ക്യാമ്പയിനുമായി അധികൃതര്‍, 49 വഴിയോര കച്ചവടക്കാരെ അറസ്റ്റ് ചെയ്തു.

  • 11/09/2021

കുവൈത്ത് സിറ്റി: ജലീബ് അല്‍ ഷുയൂഖ് പ്രദേശത്തെ ഔദ്യോഗികമല്ലാത്ത ചന്തകളില്‍ സുരക്ഷ, ട്രാഫിക്ക് ക്യാമ്പയിനുമായി അധികൃതര്‍. ഫര്‍വാനിയ ഗവര്‍ണറേറ്റ് സെക്യൂരിട്ടി ഡയറക്ടറേറ്റ് മാന്‍പവര്‍ അതോറിറ്റിയുടെയും കുവൈത്ത് മുനസിപ്പാലിറ്റിയുടെയും സഹകരണത്തോടെയാണ് ക്യാമ്പയിന്‍ നടത്തിയത്. 

സുരക്ഷാ നിയന്ത്രണം ഏർപ്പെടുത്തുക നിയമലംഘകരെ ഉള്‍പ്പെടെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ക്യാമ്പയിന്‍. ഇന്‍ഫോര്‍മല്‍ മാര്‍ക്കറ്റുകളില്‍ നിന്ന് 49 വഴിയോര കച്ചവടക്കാരെ അറസ്റ്റ് ചെയ്തു. ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണം വിറ്റതിനാണ് അറസ്റ്റ്. 

നടപ്പാതയില്‍ വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്തതിന് മുഹമ്മദ് അബു അല്‍ ഖാസിം സ്ട്രീറ്റില്‍ 56 പേര്‍ക്ക് നോട്ടീസും നല്‍കി. സുരക്ഷ, ട്രാഫിക്ക് ക്യാമ്പയിനുകള്‍ തുടരുമെന്ന് റിലേഷന്‍സ് ആന്‍ഡ് സെക്യൂരിട്ടി മീഡിയ ജനറല്‍ അഡ്മിനിസ്ട്രേഷന്‍ അറിയിച്ചു.

Related News