വാഹന പരിശോധന ശക്തമാക്കി ഗതാഗത മന്ത്രാലയം; 5 മണിക്കൂറിനുള്ളിൽ പിടികൂടിയത് 860 ട്രാഫിക് നിയമ ലംഘനങ്ങള്‍

  • 11/09/2021

കുവൈത്ത് സിറ്റി : ട്രാഫിക് ആൻഡ് ഓപ്പറേഷൻ അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന ട്രാഫിക് പരിശോധനയില്‍ നിരവധി ലംഘനങ്ങള്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു.  ഷുവൈഖ്, അബ്ബാസിയ, ഫഹാഹീല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ അഞ്ച് മണിക്കൂറോളം നടത്തിയ പരിശോധനയിലാണ് 860 ളം  ട്രാഫിക് ലംഘനങ്ങള്‍ പിടികൂടിയതെന്ന് അഭ്യന്തര മന്ത്രാലയം അറിയിച്ചു.അനധികൃതമായി  കള്ള ടാക്സി നടത്തുന്നവര്‍, വാഹന ഇൻഷുറൻസ് പുതുക്കാത്തവര്‍, അനിയന്ത്രിതമായ ശബ്ദം പുറപ്പെടുവിക്കുന്ന വാഹനങ്ങള്‍ തുടങ്ങിയ നിരവധി ലംഘനങ്ങളാണ് കണ്ടെത്തിയതെന്ന് ഇൻസ്പെക്ഷൻ ഡിപ്പാർട്ട്‌മെന്റ് ആക്ടിംഗ് ഡയറക്ടർ കേണൽ മിഷാൽ അൽ സുവൈജി പറഞ്ഞു. നിയമം ലംഘിച്ച വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ട്രാഫിക് വകുപ്പിന്‍റെ  ഗാരേജിലേക്ക് കൊണ്ടുപോകുകയും ചെയ്തു.

Related News