കുവൈത്തിലേക്കുള്ള ടിക്കറ്റ് നിരക്കിൽ കുറവ്

  • 12/09/2021

കുവൈത്ത് സിറ്റി: കുവൈത്തും ഈജിപ്തും തമ്മിലുള്ള വാണിജ്യ വിമാനങ്ങൾ സർവ്വീസ് ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോൾ ടിക്കറ്റ് നിരക്കിൽ ഇടിവ്. റിട്ടേൺ ടിക്കറ്റുകൾക്ക് ഏകദേശം 30 ശതമാനത്തിൻ്റെ കുറവാണ് വന്നത്. 

ഇപ്പോൾ വിവിധ കമ്പനികളുടെ എയർലൈനുകളുടെ ടിക്കറ്റിന് 350 മുതൽ 370 കുവൈത്തി ദിനാർ വരെയാണ് ടിക്കറ്റ് നിരക്ക്. ഈ ജിപ്ഷ്യൻ കമ്പനികളും പ്രാദേശിക കമ്പനികളുമായി ഒമ്പത് എയർലൈനുകളാണ് ഈ റൂട്ടിൽ സർവ്വീസ് നടത്തുന്നത്.

ഇന്ത്യയിൽ നിന്നുള്ള ടിക്കറ്റുകൾക്കും നിരക്ക് കുറയുമെന്നാണ് ട്രാവൽ ആൻഡ് ടൂറിസം ഓഫീസുകളുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഒക്ടോബറോടെ കൊവിഡ് മഹാമാരിക്ക് മുമ്പുള്ള അവസ്ഥയിലേക്ക് ടിക്കറ്റ് നിരക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Related News