12നും 15നും ഇടയിൽ പ്രായമുള്ള 80 ശതമാനം കുട്ടികൾക്കും വാക്സിൻ നൽകി

  • 12/09/2021

കുവൈത്ത് സിറ്റി: 12നും 15നും ഇടയിൽ പ്രായമുള്ള 80 ശതമാനം കുട്ടികൾക്കും വാക്സിൻ നൽകിയതായി ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. 220,000 കുട്ടികൾക്കാണ് ഇതുവരെ വാക്സിൻ നൽകിയത്‌. 

സാമൂഹിക പ്രതിരോധ ശേഷി കൈവരിക്കുക എന്ന ലക്ഷ്യത്തോടെ അതിവേഗത്തിലാണ് ഇപ്പോൾ വാക്സിനേഷൻ ക്യാമ്പയിൻ മുന്നോട്ട് പോകുന്നത്. സ്കൂൾ വർഷം ആരംഭക്കുന്നതിന് മുമ്പായി എല്ലാ കുട്ടികൾക്കും വാക്സിൻ നൽകാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.

Related News