കുവൈത്ത് ജനസംഖ്യയില്‍ കുറവ്

  • 12/09/2021

കുവൈത്ത് സിറ്റി : രാജ്യത്തെ ജനസംഖ്യയില്‍ കുറവ് രേഖപ്പെടുത്തിയതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ അറിയിച്ചു. മുൻ‌വർഷത്തെ അപേക്ഷിച്ച് 2.2% ആണ് കുറവ്. രാ‍ജ്യത്ത് 2021 അവസാനം ജനസംഖ്യ 4630000 ആണ്. പാസി പുറത്തുവിട്ട ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 2020 അവസാനത്തെ അപേക്ഷിച്ച് ജനസംഖ്യ ഏകദേശം 0.9 ശതമാനം  കുറഞ്ഞത്. 2017 ല്‍ 3.3 ശതമാനവും 2018 ല്‍ 2.7 ശതമാനവും , 2019 ല്‍ 2.0 ശതമാനവും വളർച്ചാനിരക്ക് ഉണ്ടായിരുന്നുവെങ്കിലും കൊറോണയെ തുടര്‍ന്ന് വിദേശികളുടെ വരവ് നിലച്ചതോടെ 2021 ല്‍ ജനസംഖ്യയില്‍  കുറവ് രേഖപ്പെടുത്തുകയായിരുന്നു. 

ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സ്വദേശി ജനസംഖ്യ വർധിച്ചിട്ടുണ്ട്.   കഴിഞ്ഞ വര്‍ഷം 31.3 ശതമാനമായിരുന്ന  സ്വദേശികളുടെ എണ്ണം . 5 ശതമാനം വര്‍ദ്ധിച്ച്  31.8 ശതാമാനമായി. രാജ്യത്തെ വിദേശികളുടെയും ബിദൂനികളുടെയും  എണ്ണം മൊത്തം ജനസംഖ്യയുടെ 69.2 ശതമാനമാണ്. മുൻ‌വർഷത്തെ അപേക്ഷിച്ച് വിദേശികളുടെ എണ്ണത്തിൽ -1.8%  കുറവാണ് ഉണ്ടായത്. നിലവിലുള്ള വിദേശികളുടെ എണ്ണം  3150000 ആണ്. കുവൈത്ത് വിട്ട വിദേശികളിൽ കൂടുതലും ഇന്ത്യക്കാരാണ്.അതിനിടെ  രാജ്യത്തെ സര്‍ക്കാര്‍ - സ്വകാര്യ  തൊഴില്‍ മേഖലയിലും  സ്വദേശികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവാണ് ഉണ്ടായതായി അധികൃതര്‍ പറഞ്ഞു.

1961ല്‍ രാജ്യത്തിനു സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ വെറും മൂന്ന് ലക്ഷം ആയിരുന്നു കുവൈത്തിലെ ജനസംഖ്യ. 1975ല്‍ ഇത് പത്തുലക്ഷമായും 13 വര്‍ഷത്തിനു ശേഷം 1988ല്‍ ഇരുപത് ലക്ഷമായും വർധിച്ചു. 30 ലക്ഷം എന്നതായിരുന്നു 2010 ലെ സെൻസസ് പ്രകാരമുള്ള ജനസംഖ്യ. 2021 എത്തുമ്പോയേക്കും  രാജ്യത്തെ ജനസംഖ്യ 46 ലക്ഷമായി വര്‍ദ്ധിച്ചു. രാജ്യത്തെ വിദേശികളുടെ എണ്ണം കുറയ്ക്കുന്നതിനായി ശക്തമായ നടപടികളാണ് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ മേല്‍നോട്ടത്തില്‍ നടന്ന് വരുന്നത്. 

Related News