പ്രതിദിനം 4 മില്യൺ ബാരൽ ലക്ഷ്യം; വർഷത്തിൽ 700 എണ്ണക്കിണറുകൾ കുഴിക്കാൻ കുവൈത്ത് ഓയിൽ കമ്പനി

  • 12/09/2021

കുവൈത്ത് സിറ്റി: വർഷത്തിൽ 700 എണ്ണക്കിണറുകൾ കുഴിക്കാൻ കുവൈത്ത് ഓയിൽ കമ്പനി പദ്ധതിയിടുന്നതായി കമ്പനിയോട് അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി.  നേരത്തെ ഉണ്ടായിരുന്നതിനേക്കാൾ 300 എണ്ണം കൂട്ടാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

2040 ഓടെ പ്രതിദിനം നാല് ബില്യൺ ബാരലിലേക്ക് ഉത്പാദനം എത്തിക്കാനാണ് പദ്ധതി. എണ്ണ കയറ്റുമതി വൻ തോതിൽ കൂട്ടാനും കമ്പനി പദ്ധതിയിടുന്നുണ്ട്. സൗത്ത് റാറ്റ്ഖാ ഫീൽഡിലെ ഹെവി ഓയിൽ ഫെസിലിറ്റി പ്രോജക്ട് 93 ശതമാനം പൂർത്തീകരിച്ചതായും വൃത്തങ്ങൾ പറഞ്ഞു.

Related News