കുവൈത്തിൽ പ്രവാസിയടക്കം രണ്ടുപേർ ആത്മഹത്യചെയ്തു.

  • 12/09/2021

കുവൈത്ത് സിറ്റി: ഒരു കുവൈത്തി പൗരനും ഇന്ത്യൻ പൗരനും ആത്മഹത്യ ചെയ്തു. ഒരാളെ മുറിയിൽ മരിച്ചു നിലയിൽ കണ്ടെത്തിയപ്പോൾ ഇന്ത്യൻ പൗരൻ ഹവാലിയിലെ കെട്ടിടത്തിൻ്റെ പത്താം നിലയിൽ നിന്ന് ചാടുകയായിരുന്നു.

ഇരുവരുടെയും മൃതദേഹങ്ങൾ ഫോറൻസിക് മെഡിസിനിലേക്ക് റഫർ ചെയ്തു.  അബ്ദുള്ള അൽ മുബാറക് പ്രദേശത്തെ സ്വന്തം വീട്ടിലാണ് കുവൈത്തി പൗരൻ ആത്മഹത്യ ചെയ്തത്. 27 വയസായിരുന്നു. എന്താണ് ആത്മഹത്യ ചെയ്യാനുള്ള കാരണമെന്ന് വ്യക്തമല്ല.

ഹവാലിയിലെ സ്വന്തം അപ്പാർട്ട്മെൻ്റിൻ്റെ ജനാലയിൽ കൂടി  ഇന്ത്യൻ പൗരനായ പ്രവാസി ചാടുകയായിരുന്നു. ഗ്രോസറി സ്‌റ്റോറിലായിരുന്നു ഇയാൾ ജോലി ചെയ്തിരുന്നത്.

Related News