ജമ്മു കശ്മീരില്‍ പോലീസുകാര്‍ക്ക് നേരെ നിറയൊഴിച്ച്‌ ഭീകരര്‍ ; എസ് ഐ കൊല്ലപ്പെട്ടു

  • 12/09/2021



ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ പോലീസിന് നേരെ ഭീകരര്‍ നിറയൊഴിച്ചതിനെ തുടര്‍ന്ന് ഒരു പൊലീസ് ഇന്‍സ്പെക്ടര്‍ കൊല്ലപ്പെട്ടു. ശ്രീനഗറില്‍ ഉച്ചയോടെയായിരുന്നു സംഭവം. പ്രൊബേഷനിലുള്ള സബ് ഇന്‍സ്പെക്ടര്‍ അര്‍ഷിദ് അഹമ്മദ് ആണ് കൊല്ലപ്പെട്ടത്.

പഴയ ശ്രീനഗറിലെ നഗരമായ ഖന്യാര്‍ മേഖലയില്‍ പട്രോളിംഗ് നടത്തുകയായിരുന്ന സംഘത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. വാഹനങ്ങളില്‍ എത്തിയ ഭീകര സംഘം പോലീസുകാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അര്‍ഷാദിനെ ഷൗറയിലെ ഷേറി കശ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭീകരര്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ മേഖലയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.

അതേസമയം രജൗരി ജില്ലയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. രാവിലെ ജില്ലയിലെ ബോര്‍ട്ടെ ഗ്രാമത്തില്‍ പരിശോധനയ്‌ക്കായി എത്തിയതായിരുന്നു സുരക്ഷാസേന. ഇതിനിടെ ഭീകരര്‍ ആക്രമിച്ചതോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഭീകരരെ സുരക്ഷാ സേന വളഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.

Related News