ജലീബില്‍ നിന്നും അമ്പതോളം അനധികൃത തൊഴിലാളികളെ പിടികൂടി.

  • 12/09/2021

കുവൈത്ത് സിറ്റി : ഫർവാനിയ സെക്യൂരിറ്റി ഡയറക്ടറേറ്റിലെ പൊതുസുരക്ഷാ വിഭാഗം അബ്ബാസിയയില്‍  നടത്തിയ പരിശോധനയില്‍ നിരവധി പേരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ലൈസന്‍സ് ഇല്ലാതെ നടത്തിയ അനധികൃത  കച്ചവട സ്ഥാപനങ്ങളില്‍ നിന്നും ഭക്ഷ്യ യോഗ്യമെല്ലാത്ത നിരവധി സാധനങ്ങളും ഭക്ഷ്യവസ്തുക്കളും കണ്ടെത്തി. തൊഴിൽ നിയമം ലംഘിച്ചതിന്  അമ്പതോളം ഏഷ്യന്‍  അനധികൃത തൊഴിലാളികളെയാണ് റെയ്ഡില്‍  പിടികൂടിയത് . പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, കുവൈത്ത് മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ ഉൾപ്പെടെ 60 ലധികം ഉദ്യോഗസ്ഥരും സുരക്ഷാ പരിശോധനയിൽ പങ്കെടുത്തു.പിടികൂടിയവരെ നാട് കടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.    

Related News