സ്മാർട്ട് മൾട്ടിഫോക്കൽ ലെൻസ് സർജറിയിൽ വിജയിച്ച് ഫർവാനിയ ഹോസ്പിറ്റൽ.

  • 13/09/2021

കുവൈറ്റ് സിറ്റി : കുവൈറ്റിൽ ആദ്യമായി ഫർവാനിയ ആശുപത്രിയിലെ നേത്ര വിഭാഗം മേധാവി ഡോ. സലാ അൽ റാഷിദിയും മെഡിക്കൽ സ്റ്റാഫും "ട്രിനോവ" സാങ്കേതികവിദ്യ ഉപയോഗിച്ച് സ്മാർട്ട് മൾട്ടിഫോക്കൽ ലെൻസ് സർജറി വിജയകരമായി നടത്തി.  ഈ സാങ്കേതികവിദ്യ രോഗിയുടെ ദൂരക്കാഴ്ച വര്ധിപ്പിക്കുന്നതോടൊപ്പം ഗ്ലാസുകൾ ഉപയോഗിക്കാതെ  വായിക്കാനും സാധ്യമാക്കും. 

കുവൈത്തിൽ ആദ്യമായാണ് ഇത്തരമൊരു സർജറി നടത്തുന്നത് ,  ശസ്ത്രക്രിയ മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും നേട്ടങ്ങളും പിന്തുടരുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു ചികിത്സ രീതി പരീക്ഷിച്ച് വിജയം കൈവരിച്ചത്.

Related News