സ്വന്തം കുടുംബത്തെയും സെക്യൂരിട്ടി ഓഫീസറെയും ആക്രമിച്ച കുവൈത്തി പൗരൻ അറസ്റ്റിൽ

  • 13/09/2021

കുവൈത്ത് സിറ്റി: സ്വന്തം കുടുംബത്തെയും സെക്യൂരിട്ടി ഓഫീസറെയും ആക്രമിച്ച കുവൈത്തി പൗരൻ അറസ്റ്റിൽ.   മാനസിക പ്രശ്നമുള്ള ആൾ തൻ്റെ കുടുംബത്തെ ആക്രമിക്കുന്നതായി ഓപ്പറേറ്റിംഗ് റൂമിൽ വിവരം ലഭിക്കുകയായിരുന്നു. മൂർച്ചയുളള വസ്തു കൊണ്ടാണ് ആക്രമിച്ചിരുന്നത്. സ്ഥലത്ത് എത്തിയ സെക്യൂരിട്ടി ഓഫീസറെയും ഇയാൾ കുത്തി പരിക്കേൽപ്പിച്ചു.  

മറ്റൊരു പട്രോൾ അംഗം ഉടൻ ആകാശത്തേക്ക് വെടിയുർത്ത ശേഷം തൻ്റെ സഹപ്രവർത്തകനെ മോചിപ്പിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ വീണ്ടും ആക്രമണം തുടർന്നതോടെ അക്രമിയുടെകാലിൽ വെടിവെയ്ക്കുകയായിരുന്നു. പരിക്കേറ്റ ഓഫീസറെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related News