ഒരു കിലോ കഞ്ചാവുമായി പ്രവാസി അറസ്റ്റില്‍

  • 13/09/2021

കുവൈത്ത് സിറ്റി: ഒരു കിലോ കഞ്ചാവുമായി അറബ് പൗരന്‍ അറസ്റ്റിലായതായി ആഭ്യന്തര മന്ത്രാലയത്തിലെ റിലേഷന്‍സ് ആന്‍ഡ് സെക്യൂരിട്ടി മീഡിയ ജനറല്‍ ഡിപ്പാര്‍ട്ട്മെന്‍റ്  അറിയിച്ചു. ക്രിമിനല്‍ സെക്യൂരിട്ടി സെക്ടര്‍ ആണ് കഞ്ചാവുമായി പ്രതിയെ പിടികൂടിയത്. 

ഒരു യൂറോപ്യന്‍ രാജ്യത്ത് നിന്ന് വിമാനത്തില്‍ പാഴ്സലായി കഞ്ചാവ് എത്തുന്നുവെന്ന് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ജനറല്‍ ഡിപ്പാര്‍ട്ട്മെന്‍റിന് വിവരം കിട്ടുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കസ്റ്റംസുമായി ചേര്‍ന്ന് നടപടികള്‍ സ്വീകരിച്ചത്.

Related News