ലോകത്തെ ഏറ്റവും വലിയ ടയർ ഗ്രേവ്‍യാര്‍ഡ് റീസൈക്കിൾ ചെയ്യാൻ ആരംഭിച്ച് കുവൈത്ത്

  • 13/09/2021

കുവൈത്ത് സിറ്റി: പഴയ വാഹനങ്ങളുടെ 42 മില്യണിൽ അധികം വരുന്ന  ടയറുകൾ ഉപേക്ഷിച്ച സ്ഥലം റീസൈക്കിൾ ചെയ്യുന്നത് ആരംഭിച്ച് കുവൈത്ത്. ലോകത്തെ ഏറ്റവും വലിയ ടയർ ഗ്രേവ്‍യാര്‍ഡിൽ ഒന്നായ കുവൈത്തിലേത്, രാജ്യത്തെ വലിയ മാലിന്യ പ്രശ്നമായി മാറിയിരുന്നു.

റെസിഡൻഷ്യൽ പ്രദേശത്ത് നിന്ന് ഏഴ് കിലോമീറ്റർ അകലെയാണ് ഈ കൂറ്റൻ ഗ്രേവ്‍യാര്‍ഡ് ഉള്ളത്. സൗദി അതിർത്തിയിലുള്ള അൽ സൽമി പ്രദേശത്തേക്കാണ് ഇപ്പോൾ ടയറുകൾ മാറ്റുന്നത്. ഇതിന് ശേഷം വൃത്തിയായ സ്ഥലത്ത് 25,000 പുതിയ വീടുകൾ  നിർമ്മിക്കാനാണ് കുവൈത്ത് തീരുമാനിച്ചിട്ടുള്ളത്.

Related News