കൊവിഡ് സാഹചര്യം കൂടുതല്‍ മെച്ചപ്പെട്ടു; സാധാരണ ജീവിവത്തിലേക്ക് തിരികെ എത്താന്‍ കുവൈത്ത്

  • 13/09/2021

കുവൈത്ത് സിറ്റി: തുടര്‍ച്ചയായ ആറാമത്തെ ആഴ്ചയിലും രാജ്യത്തെ കൊവിഡ് സാഹചര്യം കൂടുതല്‍ മെച്ചപ്പെട്ടു. പ്രതിദിന കൊവിഡ് കേസുകളിലും തീവ്രപരിചരണ യൂണിറ്റുകളിലും കൊവിഡ് 19 വാര്‍ഡുകളിലും പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിലും ശ്രദ്ധേയമായ കുറവ് വന്നിട്ടുണ്ട്.

വിവിധ ആശുപത്രികളിലായി 20ല്‍ അധികം കൊവിഡ് വാര്‍ഡുകള്‍ അടച്ചു. കഴിഞ്ഞയാഴ്ച ആകെ 464 പേര്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ അഞ്ച് മുതല്‍ 11 വരെയുള്ള കണക്കാണിത്. ഈ കാലയളവില്‍ ഏഴ് പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. 

രാജ്യത്തെ രോഗമുക്തി നിരക്ക് 99.09 ശതമാനത്തിലെത്തിയിട്ടുണ്ട്. ഗള്‍ഫില്‍ കൊവിഡ് മുക്തി നിരക്കില്‍ രണ്ടാം സ്ഥാനത്താണ് കുവൈത്ത്. 99.1 ശതമാനം രോഗമുക്തി നിരക്കുമായി ബഹറൈന്‍ ആണ് ഒന്നാം സ്ഥാനത്ത്. വാക്സിനേഷന്‍ നല്‍കുന്നതിലുള്ള കുതിപ്പാണ് രാജ്യത്തെ കൊവിഡ‍് സാഹചര്യം മെച്ചപ്പെടാനുള്ള കാരണമെന്നാണ് വിലയിരുത്തല്‍.

Related News