കുവൈത്ത് എയര്‍വേയ്സ് ടിക്കറ്റ് നിരക്ക് കൂടിയതിന്‍റെ കാരണമെന്തെന്ന് ചോദ്യവുമായി പാർലമെന്റ് അംഗം

  • 13/09/2021

കുവൈത്ത് സിറ്റി: കുവൈത്ത് എയര്‍വേയ്സിന്‍റെ ടിക്കറ്റ് നിരക്ക് ഉയരുന്നതിന്‍റെ കാരണം വ്യക്തമാക്കണമെന്ന് ധനമന്ത്രി ഖലീഫ ഹമദിനോട് പാർലമെന്റ് അംഗം ഡോ. ഹിഷാം അല്‍ സലാഹ് ആവശ്യപ്പെട്ടു.  

വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനശേഷി കൂട്ടിയിട്ടും ടിക്കറ്റ് നിരക്ക് വീണ്ടും ഉയരുന്നത് എന്ത് കൊണ്ടെന്നാണ് പ്രധാന ചോദ്യം. ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതിനായുള്ള സര്‍ക്കാരിന്‍റെ പദ്ധതി എന്താണെന്നും അദ്ദേഹം ചോദിച്ചിട്ടുണ്ട്.  കുവൈത്തി പൗരന്മാര്‍ക്കുള്ള ടിക്കറ്റ് നിരക്ക് കുറയ്ക്കാന്‍ ഒരു നയം കൊണ്ടുവരാത്തത് എന്താണെന്നും അദ്ദേഹം ചോദ്യം ഉന്നയിച്ചു.

Related News