ഷെയ്ഖ് ജാബർ പാലത്തിൽനിന്നും കടലിൽ ചാടി ഓസ്ട്രേലിയൻ യുവതി ആത്മഹത്യ ചെയ്തു.

  • 13/09/2021

കുവൈറ്റ് സിറ്റി : ഷെയ്ഖ് ജാബർ അൽ അഹ്മദ്  പാലത്തിൽനിന്നും കടലിൽ ചാടി  ഓസ്ട്രേലിയൻ യുവതി ആത്മഹത്യ ചെയ്തു. വാഹനം പാലത്തിൽ നിർത്തി കടലിലേക്ക് ചാടി ആത്മഹത്യ ചെയ്തതാണെന്ന് സുരക്ഷാവൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. യുവതി കടലിൽ ചാടുന്നത് ശ്രദ്ധയിൽപ്പെട്ട സ്വദേശി പോലീസിൽ വിവരം അറിയിച്ചിരുന്നെങ്കിലും സുരക്ഷാസേനക്ക് യുവതിയെ രക്ഷിക്കാനായില്ല. 

തുടർച്ചയായ തിരച്ചിലിന് ശേഷം, എമർജൻസി ടീമുകൾ യുവതിയുടെ മൃതദേഹം കണ്ടെത്തി, പ്രാഥമിക അന്വേഷണത്തിൽ, ഒരു സ്വദേശിയുടെ പേരിലുള്ള വാടക കാറിലായിരുന്നു യുവതി ജാബർ പാലത്തിൽ എത്തിയത്, ചാടുന്നതിനുമുമ്പ് അവരുടെ ബാഗും മറ്റുവസ്തുക്കളും  വാഹനത്തിൽ ഉപേക്ഷിച്ചതായും കണ്ടെത്തി. രക്ഷാപ്രവർത്തകർ മൃതദേഹം കണ്ടെടുത്ത് അന്യോഷണം ആരംഭിച്ചു. 

Related News