ഏറ്റവും ഉയര്‍ന്ന ഇന്‍റര്‍നെറ്റ് വേഗത; ലോകത്ത് കുവൈത്തിന് എട്ടാം സ്ഥാനം.

  • 13/09/2021

കുവൈത്ത് സിറ്റി: 2021ല്‍ ലോകത്ത് ഏറ്റവും ഉയര്‍ന്ന മൊബൈല്‍ ഇന്‍റര്‍നെറ്റ് വേഗതയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ കുവൈത്ത് എട്ടാം സ്ഥാനത്ത്. ശരാശരി ഡൗണ്‍ലോഡ് വേഗം അടിസ്ഥാനമാക്കി ഊക്ലാ ഗ്ലോബല്‍ ഇന്‍ഡക്സ് ആണ് പട്ടിക തയാറാക്കിയത്. 

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി കുവൈത്ത് ആദ്യ പത്ത് രാജ്യങ്ങളില്‍ ഉള്‍പ്പെട്ടിരുന്നില്ല. ഇതിന് ശേഷം മൊബൈല്‍ വഴിയുള്ള ഉയര്‍ന്ന വേഗത്തിലുള്ള ഇന്‍റര്‍നെറ്റ് സേവനം നല്‍കുന്നതില്‍ വളരെ മെച്ചപ്പെട്ടുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. 

യുഎഇയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ തവണ നഷ്ടപ്പെട്ട മൂന്നാം സ്ഥാനം ഖത്തര്‍ തിരികെപിടിച്ചു, സൗദി അറേബ്യ ഏഴാമതുമുണ്ട്. ദക്ഷിണ കൊറി, ചൈന, സൈപ്രസ്, നോര്‍വേ, ഓസ്്ട്രേലിയ, ബള്‍ഗേറിയ എന്നീ രാജ്യങ്ങളും ആദ്യ പത്തില്‍ ഇടം നേടി.

Related News