കുവൈത്തിൽ ഗുരുതര രോഗങ്ങളുള്ളവർക്ക് മൂന്നാം ഡോസ് വാക്‌സിനേഷൻ ആരംഭിച്ചു.

  • 13/09/2021

കുവൈത്ത് സിറ്റി : കുവൈത്തിൽ വിട്ടുമാറാത്ത  ഗുരുതര രോഗങ്ങളുള്ളവർക്ക് മൂന്നാം ഡോസ് വാക്‌സിനേഷൻ ആരംഭിച്ചതായി ആരോഗ്യമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.  

മന്ത്രാലയത്തിന്റെ നിലവിലെ  കൃത്യമായ സംവിധാനപ്രകാരം സ്കൂൾ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും വാക്‌സിനേഷൻ  പൂർത്തീകരണത്തിന് ശേഷം  മൂന്നാമത്തെ ഡോസ് സ്വീകരിക്കുന്നതിനുള്ള വിഭാഗങ്ങളെ ഉൾപ്പെടുത്തിയുള്ള തീയതി  ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട് .

Related News