ചൂതാട്ടകേന്ദ്രത്തില്‍ റെയ്ഡ്; പണം പിടിച്ചെടുത്തു, അറസ്റ്റിലായവരിലേറെയും വിദേശികള്‍

  • 14/09/2021

കുവൈത്ത് സിറ്റി: മഹ്ബൂല  പ്രദേശത്തെ ചൂതാട്ട കേന്ദ്രത്തില്‍ നടന്ന റെയ്ഡില്‍ വലിയ തോതില്‍ പണവും ചൂതാട്ട കാര്‍ഡുകളും പിടിച്ചെടുത്തു. കേന്ദ്രത്തില്‍ നിന്ന് അറസ്റ്റിലായവരില്‍ ഏറെയും വിദേശികാളാണ്. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം അറസ്റ്റ് ചെയ്ത പ്രവാസികളെ രാജ്യത്ത് നിന്ന് നാടുകടത്തും. ഇവരുടെ പേരുകള്‍ വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും. 

മഹ്ബൂല പ്രദേശത്തെ ആഡംബര കെട്ടിടത്തില്‍ വിദേശികള്‍ ചൂതാട്ടം നടത്തുന്നതായി  ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന് വിവരം ലഭിക്കുകയായിരുന്നു. ആകെ 29 പേരാണ് അറസ്റ്റിലായത്. അതില്‍ 22 പുരുഷന്മാരും ഏഴ് സ്ത്രീകളുമുണ്ട്. കൂടുതല്‍ പേരും യൂറോപ്പ് പൗരന്മാരാണ്.

Related News