രജിസ്റ്റര്‍ ചെയ്ത 100 ശതമാനം പേര്‍ക്കും ആദ്യ ഡോസ് വാക്സിന്‍ നല്‍കി കുവൈറ്റ്

  • 14/09/2021

കുവൈത്ത് സിറ്റി: വാക്സിനേഷന്‍ പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്ത് 100 ശതമാനം പേര്‍ക്കും ആദ്യ ഡോസ് കൊവിഡ് വാക്സിന്‍ നല്‍കി കഴിഞ്ഞതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബൂസ്റ്റര്‍ വാക്സിന്‍ നല്‍കുന്നതിനുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാകുമെന്നും അധികൃതര്‍ പറഞ്ഞു. 

പ്രതിരോധശേഷി കുറവുള്ളവര്‍, പ്രായമേറിയവര്‍, വിട്ടുമാറാത്ത രോഗമുള്ളവര്‍, മെഡിക്കല്‍ സ്റ്റാഫ് എന്നിവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. രണ്ട് ആഴ്ചക്കുള്ളില്‍ മൂന്നാം ഡോസായ ബൂസ്റ്റര്‍ ഡോസ് നല്‍കി തുടങ്ങും. 

ജനിതക മാറ്റം വന്ന കൊവിഡ് ഡെല്‍റ്റ വകഭേദത്തെ പ്രതിരോധിക്കാനാണ് ലക്ഷ്യമിടുന്നത്. വിദ്യാര്‍ത്ഥികളുടെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള ആറില്‍ നിന്ന് മൂന്നാക്കി കുറച്ചതായും അധികൃതര്‍ വ്യക്തമാക്കി.

Related News