വ്യാജ ലേബർ ഓഫീസ് റെയ്ഡ് , നിരവധിപേർ പിടിയിൽ.

  • 14/09/2021

കുവൈത്ത് സിറ്റി: ക്ലീനിംഗ് കമ്പനിയുടെ മറവിൽ റെസിഡൻസി നിയമം ലംഘിച്ച് തൊഴിലാളികൾക്കായി വ്യാജ ഓഫീസ് നടത്തുന്നയാൾ പിടിയില്‍. അറബ് പൗരനെയാണ് റെസിഡന്‍സി അഫയേഴ്സ് വിഭാഗം അറസ്റ്റ് ചെയ്തത്. 

സാൽമിയയിലെ ഒരു ഹോട്ടൽ അപാർട്മെന്റ് കേന്ദ്രികരിച്ചാണ്  നിയമലംഘന പ്രവർത്തനങ്ങൾ നടത്തിയിരുന്നത്,  പണമിടപാട് നടത്താനായി ഉപയോഗിച്ച  കെ-നെറ്റ് ഉപകരണവും ഓർഡറുകൾ അടയ്ക്കുന്നതിനുള്ള രസീതുകളും പിടിച്ചെടുത്തു.

ഇയാള്‍ക്കൊപ്പെം റെസിഡന്‍സി നിയമലംഘകരായ 26 പേരും കൂടെ പിടിയിലായിട്ടുണ്ട്. അറസ്റ്റിലായവരെയും പിടിച്ചെടുത്ത വസ്തുക്കളും ബന്ധപ്പെട്ട അധികൃതകര്‍ക്ക് കൈമാറിയെന്ന് അഡ്മിനിസ്ട്രേഷന്‍ അറിയിച്ചു.

Related News