മാനസിക വെല്ലുവിളി നേരിടുന്ന പ്രവാസികളെ നാടുകടത്തണമെന്ന് ആവശ്യം.

  • 14/09/2021

കുവൈത്ത് സിറ്റി: മാനസിക വെല്ലുവിളി നേരിടുന്ന പ്രവാസികളെ നാടുകടത്തണമെന്ന ആവശ്യം വീണ്ടും ഉയര്‍ത്തി ബാദര്‍ അല്‍ ഹുമൈദി എംപി. മാനസികാരോഗ്യ ആശുപത്രികളില്‍  ചികിത്സ തേടിയിട്ടുള്ളവരെയാണ് രാജ്യത്ത് നിന്ന് നാടുകടത്തണമെന്ന് ആവശ്യം ഉയര്‍ത്തിയിട്ടുള്ളത്. 

അവര്‍ രാജ്യത്ത് തുടരുന്നത് സമൂഹത്തിന് അപകടകരമെന്നാണ് അദ്ദേഹം പറയുന്നത്. ഏഴ് മാസങ്ങള്‍ക്ക് മുമ്പും അല്‍ ഹുമൈദി ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. 

മാനസികാരോഗ്യ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുള്ള 37,000 പ്രവാസികള്‍ രാജ്യത്ത് ഉണ്ടെന്നാണ് അന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഇതുവരെ ഇതില്‍ എത്ര പേരെ നാടുകടത്തിയെന്ന് നാടുകടത്തിയെന്ന് എംപി ആഭ്യന്തര മന്ത്രിയോട് ചോദിച്ചു.

Related News