പ്രവാസിയായ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്; കുറ്റാരോപിതരായ നാല് സ്വദേശികളെ വെറുതെ വിട്ടു

  • 14/09/2021

കുവൈത്ത് സിറ്റി: പ്രായപൂര്‍ത്തിയാകാത്ത പ്രവാസിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോവുകയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്ത കേസില്‍ കുറ്റാരോപിതരായ നാല് കുവൈത്തികളെ കോടതി വെറുതെ വിട്ടു. നാസര്‍ അല്‍ ഹൈദ് ജഡ്ജ് ആയ അപ്പീല്‍ കോടതിയാണ് നാല് പേരെയും കുറ്റവിമുക്തരാക്കിയത്. ബലാത്സംഗ കുറ്റത്തില്‍ നിന്ന് എല്ലാ പ്രതികളെയും കോടതി ഒഴിവാക്കിയിട്ടുണ്ട്. 

18 വയസില്‍ താഴെയുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ കുറ്റവും മൂന്ന് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നു. ഇരയുടെ എതിര്‍പ്പ് കാരണം  ബലാത്സംഗം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ലെന്നും പ്രോസിക്യൂഷന്‍ വാദത്തില്‍ പറഞ്ഞു. 

ഓരോരുത്തരും രണ്ട് വർഷത്തേക്ക് നല്ല പെരുമാറ്റം നിലനിർത്തണമെന്ന് പ്രതിജ്ഞ ചെയ്യിപ്പിക്കുകയും 500 ഡോളർ സാമ്പത്തിക ഗ്യാരണ്ടി അടപ്പിക്കുകയുമായിരുന്നു ആദ്യഘട്ട കോടതിയുടെ വിധി. ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചതിന് ഒരു പ്രതിക്ക് 500 കുവൈത്തി ദിനാര്‍ പിഴയും വിധിച്ചിരുന്നു.

Related News