ദുബൈ എക്സ്പോ 2020; രാജ്യത്തിന്‍റെ പൈതൃകവും സംസ്കാരവും തെളിയുന്ന പവലിയന്‍ ഒരുക്കാന്‍ കുവൈത്ത്

  • 14/09/2021

കുവൈത്ത് സിറ്റി: 2020 ദുബൈ എക്സ്പോയില്‍ വിവിധ മേഖലങ്ങളില്‍ രാജ്യത്തിന്‍റെ പൈതൃകവും സംസ്കാരവും തെളിയുന്ന പവലിയന്‍ ഒരുങ്ങുമെന്ന് കുവൈത്ത് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയ അണ്ടര്‍ സെക്രട്ടറിയും എക്സ്പോയുടെ ചുമതലയുള്ള കമ്മീഷണര്‍ ജനറലുമായ മുനീറ അല്‍ ഹുവൈദി പറഞ്ഞു. 

മനസ്സിനെ ബന്ധിപ്പിക്കുന്നു.. ഭാവിയെ ഒരുക്കുന്നു എന്ന തലക്കെട്ടിൽ സുസ്ഥിരത, അവസരങ്ങള്‍ തുടങ്ങിയവയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ആഗോള സമൂഹത്തിന് സാധിക്കുന്നതിനുള്ള വേദിയാണ് ഒരുങ്ങുന്നത്. 

എക്സ്പോയ്ക്ക് വേണ്ടിയുള്ള അവസാനഘട്ട ഒരുക്കങ്ങളിലാണ് കുവൈത്ത് എന്നും മുനീറ അല്‍ ഹുവൈദി പറഞ്ഞു. 5,500 സ്ക്വയര്‍ മീറ്ററുകളിലായാണ് കുവൈത്തിന്‍റെ പവലിയന്‍ ഒരുങ്ങുന്നത്.

Related News