രാജകുടുംബത്തിന്‍റെ വിശ്വസ്തനെന്ന പേരില്‍ തട്ടിപ്പ്:സ്ത്രീയെ അറ്റസ്റ്റ് ചെയ്തു.

  • 14/09/2021

കുവൈത്ത് സിറ്റി : ജയിലില്‍ നിന്നും മോചിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സ്ത്രീക്കെതിരെ കേസ് എടുത്തതായി പോലിസ് അധികൃതര്‍ അറിയിച്ചു. രാജകുടുംബം, മന്ത്രിമാര്‍ എന്നുവരുമായി വളരെ അടുത്ത ബന്ധമുള്ള ആള്‍ എന്ന് പറഞ്ഞായിരുന്നു സെൻട്രൽ ജയിലിലെ തടവുകാരനെ തട്ടിപ്പിന് ഇരയാക്കിയത് . സ്ത്രീയെ  ചോദ്യം ചെയ്യുന്നതോടെ  കേസിലെ ഉന്നത ബന്ധങ്ങൾ പുറത്തുവരുമെന്നാണ് പൊലീസ് നൽകുന്ന സൂചന. 

വിശുദ്ധ റമസാനിലും വിശേഷ ദിവസങ്ങളിലും നിരവധി തടവുകാര്‍ക്കാണ് അമീര്‍ മാപ്പ് നല്‍കുക. സര്‍ക്കാരിലെ  തന്‍റെ സ്വാധീനം ഉപയോഗിച്ച് അമീറിന്‍റെ പ്രത്യേക മാപ്പ് നല്‍കുന്ന ലിസ്റ്റില്‍ പേര് ഉള്‍പ്പെടുത്താമെന്നും  ഇതിനായി  തടവുകാരനില്‍ നിന്നും  ഘട്ടം ഘട്ടമായി 37,000 കുവൈത്ത് ദിനാരുമാണ് സ്ത്രീ  ഈടാക്കിയത് . എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും  പേര് വരാതിരുന്നതോടെ തടവുകാരന്‍റെ കുടുംബം 'ഷെയ്ഖ' എന്നറിയപ്പെടുന്ന സ്ത്രീയുമായി ബന്ധപ്പെടുവാന്‍ ശ്രമിച്ചെങ്കിലും ഒഴിഞ്ഞുമാറുകയും താമസസ്ഥലം മാറ്റുകയുമായിരുന്നു  . തുടര്‍ന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റില്‍ തടവുകാരന്‍റെ അഭിഭാഷകന്‍ പരാതി നല്‍കുകയായിരുന്നു. 

Related News