കുവൈത്തിൽ വാഹന കൈമാറ്റത്തിന് ഇനി പണമിടപാട് രേഖയും.

  • 15/09/2021

കുവൈറ്റ് സിറ്റി : കുവൈത്തിൽ വാഹനങ്ങൾ വാങ്ങുമ്പോൾ ഉടമസ്ഥാവകാശം മറ്റൊരു വ്യക്തിയുടെ പേരിലേക്ക് മാറ്റുന്നതിന് പണമിടപാടിന്റെ രേഖകൾ ഹാജരാക്കണമെന്ന് പുതിയ നിർദ്ദേശം. ട്രാഫിക് ഡിപ്പാർട്മെൻറ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സെയ്ഗ് ഇത് സംബന്ധിച്ച് സർക്കുലർ ഇറക്കി. 

ചെക്ക്, ക്യാഷ് രസീത്, അല്ലെങ്കിൽ ബാങ്ക് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ് വാഹനങ്ങൾ വില്പനനടത്തുമ്പോൾ അധികാരികൾക്ക് നൽകണം. റിപ്പോർട്ട് അനുസരിച്ച്, സമീപകാലത്ത് ആഡംബര വാഹനങ്ങൾ ക്യാഷ് പേയ്മെന്റ് വഴി വാങ്ങുകയും വിൽക്കുകയും ചെയ്യുന്നത് വഴി കള്ളപ്പണം വെളുപ്പിക്കൽ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് പുതിയ  തീരുമാനം.

Related News