ഇന്ത്യൻ എംബസിയിൽ ഹിന്ദി ദിവസ് ആഘോഷിച്ചു

  • 15/09/2021

കുവൈത്ത് സിറ്റി :കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ ഹിന്ദി ദിവസ് ആഘോഷിച്ചു.അംബാസഡർ  സിബി ജോർജ്  ഹിന്ദിഭാഷയുടെ പരിപോഷണത്തിനായുള്ള പ്രതിജ്ഞ വാചകം  എംബസി ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും  ചൊല്ലിക്കൊടുത്തു.വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കറിന്‍റെ വിഡിയോ സന്ദേശവും ചടങ്ങിൽ സംപ്രേഷണം ചെയ്തു. എംബസി ഓഫീസർമാരും ജീവനക്കാരും  ഹിന്ദി ഗദ്യങ്ങളും കവിതകളും അവതരിപ്പിച്ചു. രാജ്യത്തിന്‍റെ ഔദ്യോഗിക ഭാഷകളിലൊന്നായി ദേവനാഗരി ലിപിയിൽ ഹിന്ദി സ്വീകരിച്ചതിന്‍റെ ഓർമ്മയ്ക്കായാണ് എല്ലാ വർഷവും സെപ്റ്റംബർ 14 -ന് ഹിന്ദി ദിവസ് ആഘോഷിക്കുന്നത്. 

Related News