സുരക്ഷാപരിശോധന ശക്തമാക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം; 192 പേര്‍ പിടിയില്‍

  • 15/09/2021

കുവൈത്ത് സിറ്റി :  സബ്ഹാന്‍ , ഫഹാഹീൽ മേഖലയില്‍ നടത്തിയ  ട്രാഫിക് പരിശോധനയില്‍ ഗതാഗത നിയമലംഘനം നടത്തിയ  നിരവധി  പേരെ  പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.  മേജർ ജനറൽ ഫറാജ് അൽ സൗബിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയില്‍ ട്രാഫിക് - പോലിസ് ഉദ്യോഗസ്ഥന്‍മാര്‍ പങ്കെടുത്തു.  നിയമ വിധേയമല്ലാതെയുള്ള ടാക്സികളും അനധികൃതമായി ഭക്ഷണം വിതരണം ചെയ്ത ഡെലിവറി ബൈക്കുകളും പിടിച്ചിടുത്തു. കഴിഞ്ഞ ദിവസം കുവൈത്ത് സിറ്റിയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ 192 ളം  അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു . പ്രവാസികൾ കൂടുതലുള്ള സ്ഥലങ്ങളിൽ വരും ദിവസങ്ങളിലും സമാനമായ പരിശോധനകള്‍ നടത്തുമെന്ന് പൊതു സുരക്ഷാ വിഭാഗം അറിയിച്ചു. കാലാവധി കഴിഞ്ഞ റസിഡൻസി ഉള്ള പ്രവാസികളെയും തൊഴിലുടമയില്‍ നിന്നും ഒളിച്ചോടിയവരെയുമാണ്‌ സുരക്ഷാ ക്യാമ്പയിന്‍ ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. 

Related News