ഇന്ത്യൻ എംബസ്സിയിൽ മേ​​ഡ്​ ഇ​ൻ ഇ​ന്ത്യ പ്ര​ദ​ർ​ശ​നം ആരംഭിച്ചു.

  • 15/09/2021

കുവൈത്ത് സിറ്റി : കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ സംഘടിപ്പിച്ച മേ​​ഡ്​ ഇ​ൻ ഇ​ന്ത്യ പ്ര​ദ​ർ​ശ​നം അംബാസിഡര്‍ സിബി ജോര്‍ജ്ജും അമിരി ദിവാൻ അണ്ടർസെക്രട്ടറി മാസിൻ അൽ ഈസയും ചേര്‍ന്ന്  ഉത്ഘാടനം ചെയ്തു.  ഇ​ന്ത്യ​യു​ടെ 75 മ​ത്​ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷവും  ഇ​ന്ത്യ കു​വൈ​ത്ത്​ ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​ന്‍റെ 60 വാ​ർ​ഷി​കാ​ഘോ​ഷം എ​ന്നി​വ​യോ​ട​നു​ബ​ന്ധി​ച്ചാ​ണ്​ പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ചത്. കുവൈറ്റിലെ ഇന്ത്യൻ ഉൽപന്നങ്ങളുടെ കയറ്റുമതി വർദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി നിരവധി സ്റ്റാളുകളും മേളയില്‍ ഒരുക്കിയിട്ടുണ്ട്. ഉ​ദ്​​ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ വിവിധ സംസ്ഥാനങ്ങളിലെ കലാകാരന്മാര്‍ പങ്കെടുത്ത സാം​സ്​​കാ​രി​ക പ​രി​പാ​ടിയും നടന്നു. സന്ദർശകർക്ക് ഇന്ത്യയുടെ യഥാർത്ഥ രുചി നൽകിയ പ്രദർശനത്തിൽ നയതന്ത്രജ്ഞർ, നിരവധി രാജ്യങ്ങളുടെ അംബാസഡർമാർ, കുവൈറ്റ് പ്രമുഖർ, ബിസിനസ്സ് സമൂഹം എന്നിവർ പങ്കെടുത്തു.ഫസ്റ്റ് സെക്രട്ടറി സ്മിത പാട്ടീൽ സ്വാഗതം പറഞ്ഞു. 

എക്സിബിഷനിലൂടെ ഇന്ത്യയിലെ ഏറ്റവും മികച്ച ഉത്പന്നങ്ങളാണ് അവതരിപ്പിക്കുന്നതെന്നും ഇന്ത്യയുടെ സാങ്കേതിക മികവിന്‍റെയും എഞ്ചിനീയറിംഗ് വിസ്മയത്തിന്‍റെയും മാതൃക ഇത്തരം മേളകളിലൂടെ കുവൈത്ത് സുഹൃത്തുക്കൾക്ക് പ്രദർശിപ്പിക്കാൻ ആഗ്രഹിക്കുന്നതായും അംബാസിഡര്‍ പറഞ്ഞു. കര്‍ശനമായ കോവിഡ്  പ്രോട്ടോക്കോളുകള്‍ പാലിച്ച് കൊണ്ടാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെ ആഭ്യന്തര, വിദേശ നിക്ഷേപങ്ങൾ വർദ്ധിപ്പിക്കുന്നതിനായി ഇന്ത്യൻ സർക്കാർ നടത്തുന്ന വിവിധ സംരംഭങ്ങളെക്കുറിച്ചും അംബാസഡർ സംസാരിച്ചു.

കുവൈറ്റിലെ വ്യാപാര സമൂഹം ഒരുക്കിയ വിവിധ സ്റ്റാളുകളിൽ നിരവധി ഇന്ത്യൻ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ടാറ്റ, മഹീന്ദ്ര, റോയൽ എൻഫീൽഡ് തുടങ്ങിയ ഇന്ത്യൻ ഓട്ടോമൊബൈലുകൾ മുതൽ ഇന്ത്യൻ എഫ്എംസിജി ഉൽപ്പന്നങ്ങൾ, ജ്വല്ലറി, ഭക്ഷ്യ ഉൽപന്നങ്ങൾ മുതലായ ഉൽപ്പന്നങ്ങൾ പരിപാടിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിയഞ്ചാം പ്രമാണിച്ച് കുവൈത്തിലെ പ്രമുഖ ഹോട്ടല്‍ ശ്രംഖലയായ  മുഗൾ മഹല്‍ ഒരുക്കിയ 75 അടി നീളമുള്ള  75 വ്യത്യസ്ത  ഇന്ത്യൻ വിഭവങ്ങൾ അടങ്ങിയ ഭക്ഷണ പ്രദര്‍ശനം മേളക്ക് മാറ്റുകൂട്ടി. കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ലെ ആ​രോ​ഗ്യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ കാ​ര​ണം കു​വൈ​ത്തി​ലെ പ്ര​മു​ഖ ബി​സി​ന​സ്​ ഗ്രൂ​പ്പു​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ലെ പ്ര​മു​ഖ​രും ഉ​ൾ​പ്പെ​ടെ തി​ര​ഞ്ഞെ​ടു​ത്ത അ​തി​ഥി​ക​ൾ​ക്ക്​ മാ​ത്ര​മാ​ണ്​ പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ഇ​ന്ത്യ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ കു​വൈ​ത്തി​ൽ വി​പ​ണി വ​ർ​ധി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്​ പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്ന​തെന്ന് ഇന്ത്യന്‍ എംബസ്സി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു

WhatsApp-Image-2021-09-15-at-1.16.03-PM.jpg

Related News