ഭാര്യയെ കൊലപ്പെടുത്തുമെന്ന ഭീഷണി സന്ദേശം; കുവൈത്തി പൗരന് 21 ദിവസത്തെ തടവ് ശിക്ഷ വിധിച്ചു

  • 15/09/2021

കുവൈത്ത് സിറ്റി: ഭാര്യയെ  കൊലപ്പെടുത്തുമെന്ന  ഭീഷണി സന്ദേശം അയച്ച  ഭര്‍ത്താവിന് 21 ദിവസത്തെ തടവ് വിധിച്ച് പബ്ലിക്ക് പ്ലോസിക്യൂഷന്‍. ഇയാളെ സെന്‍ട്രല്‍ ജയിലിലേക്കും ശുപാര്‍ശ ചെയ്തിട്ടുണ്ട്. 

ഒരു വര്‍ഷമായി ഇരുവരും തമ്മില്‍ പ്രശ്നങ്ങളില്‍ ആയിരുന്നുവെന്ന് ഭാര്യയുടെ അഭിഭാഷകന്‍ അബ്‍ദുള്‍ മൊഹ്സന്‍ അല്‍ ഖത്തന്‍ വാദിച്ചു. തനിക്ക് ഇഷ്ടപ്പെട്ട എന്തും ചെയ്യാന്‍ ഇയാള്‍ ഭാര്യയെ നിര്‍ബന്ധിക്കുകയും നിരന്തരം ഉപദ്രവിക്കുകയും ചെയ്തിരുന്നു. 

ഇങ്ങനെ തടര്‍ച്ചയായി ഭര്‍ത്താവില്‍ നിന്ന് ഗുരുതര പീഡനങ്ങളാണ് വാദിക്ക് ഏല്‍ക്കേണ്ടി വന്നത്. തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ വച്ച് പരാതിക്കാരിയുടെ ഭര്‍ത്താവ് അവരെയും സഹോദരിയെയും ഭീഷണിപ്പെടുത്തിയെന്ന് ഖത്തന്‍ പറഞ്ഞു.

Related News