കുവൈത്തിൽ 2021 ആദ്യ പകുതിയില്‍ ബ്രസീലില്‍ നിന്ന് ഇറക്കുമതി ചെയ്തത് 73,000 ടണ്‍ കോഴി.

  • 15/09/2021

കുവൈത്ത് സിറ്റി: 2021 ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ ബ്രസീല്‍ കയറ്റുമതി ചെയ്ത കോഴിയില്‍ 40 ശതമാനവും ഹലാൽ ചിക്കൻ മാംസം. ഓരോ വര്‍ഷവും ഹലാല്‍ ഉത്പന്നങ്ങള്‍ക്ക് വിപണിയില്‍ ആവശ്യക്കാരേറി  വരികയാണെന്നാണ് പോള്‍ട്രി ലോകം നല്‍കുന്ന വിവരങ്ങള്‍. 

അറബ് രാജ്യങ്ങളില്‍ നിന്ന് പുറമെ ലോകത്താകെയുള്ള മുസ്ലീങ്ങള്‍ ഉള്ളയിടങ്ങളില്‍ നിന്നെല്ലാം ആവശ്യക്കാര്‍ കൂടുകയാണ്. ഈ  വര്‍ഷം ആദ്യ പാദത്തില്‍ മാത്രം 942,000 ടണ്‍ ഹലാല്‍ ചിക്കനാണ് ബ്രസീല്‍ കയറ്റുമതി ചെയ്തത്.  

സൗദി (396,000 ടണ്‍), യുഎഇ (239,000 ടണ്‍), യെമന്‍ (85,000 ടണ്‍), കുവൈത്ത് (73,000 ടണ്‍), ലിബിയ (64,000 ടണ്‍) എന്നിവരാണ് പ്രധാനമായും ഇറക്കുമതി ചെയ്തത്.

Related News