പൊതുമേഖലയിലെ തൊഴിൽ നിരക്ക്; ലോകത്ത് കുവൈത്ത് മൂന്നാമത്

  • 16/09/2021

കുവൈത്ത് സിറ്റി: 2021 ലെ സാമ്പത്തിക സ്വാതന്ത്ര്യ സൂചികയിൽ ലോകത്ത് ആദ്യ നൂറ് രാജ്യങ്ങളിൽ ഇടം നേടി കുവൈത്ത് . ആഗോള തലത്തിൽ 98-ആം സ്ഥാനത്തുള്ള കുവൈത്ത് ഗൾഫിൽ അഞ്ചാമതും അറബ് ലോകത്ത് ഏഴാമതുമാണ്.

കനേഡിയൻ ഫ്രേസർ ഇൻസ്റ്റിറ്റ്യൂട്ട് തയാറാക്കിയ പട്ടികയിൽ 6.72 പോയിൻ്റുകളാണ് കുവൈത്ത് നേടിയത്. പൊതുമേഖലയിലെ തൊഴിൽ നിരക്കിൻ്റെ കാര്യത്തിൽ ലോകത്ത് തന്നെ മൂന്നാം സ്ഥാനത്ത് എത്താൻ കുവൈത്തിന് കഴിഞ്ഞു.

ക്യൂബയും ഇറാഖിൻ്റെ കുർദിസ്ഥാൻ റീജയണുമാണ് ആദ്യ സ്ഥാനങ്ങളിൽ.  165 രാജ്യങ്ങളിലെ സ്ഥാപനങ്ങളും നയങ്ങളും നൽകുന്ന പിന്തുണയും  വ്യക്തിപരമായ തിരഞ്ഞെടുപ്പും സ്വമേധയായുള്ള കൈമാറ്റവും വ്യക്തിഗത സുരക്ഷയും അടക്കമുള്ള കാര്യങ്ങളാണ് കനേഡിയൻ ഫ്രേസർ ഇൻസ്റ്റിറ്റ്യൂട്ട് പരിഗണിച്ചത്

Related News