പെട്രോളിയം മേഖലയില്‍ ആയിരത്തിലധികം തൊഴില്‍ അവസരങ്ങള്‍

  • 16/09/2021

കുവൈത്ത് സിറ്റി: കുവൈത്ത് പെട്രോളിയം കോര്‍പ്പറേഷനിലും അതിന്‍റെ അനുബന്ധ സ്ഥാപനങ്ങളിലുമായി ഒഴിഞ്ഞ കിടുന്ന ടെക്നിക്കല്‍ തൊഴില്‍ ഒഴിവുകളുടെ എണ്ണം 1,491 ആണെന്ന് വൃത്തങ്ങള്‍ പറഞ്ഞു. 2021 ജൂണ്‍ അവസാനം വരെയുള്ള കണക്കാണിത്. 

കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ കുവൈത്ത് ഓയില്‍ കമ്പനിയിലും നാഷണല്‍ പെട്രോളിയം കമ്പനിയിലുമാണ്. ചില തൊഴിലാളികള്‍ മറ്റ് കമ്പനികളിലേക്ക് മാറിയതും പ്രവാസി തൊഴിലാളികളില്‍ കുറച്ച് പേരെ പിരിച്ചു വിട്ടതുമാണ് ഒഴിവുകളുടെ എണ്ണം വര്‍ധിക്കാന്‍ കാരണം. 

കുവൈത്ത് ഓയില്‍ കമ്പനിയില്‍ മാത്രം 443 ടെക്നിക്കല്‍ തൊഴില്‍ ഒഴിവുകളുണ്ട്.  നാഷണല്‍ പെട്രോളിയം കമ്പനിയില്‍ ഇത് 736 ആണ്. കുവൈത്തി ഓയില്‍ ടാങ്കേഴ്സില്‍ 57 ഒഴിവുകളാണ് ഉള്ളത്.

Related News