ഇന്ത്യയിൽ 35,662 പുതിയ കൊറോണ കേസുകള്‍; 3.40 ലക്ഷം പേര്‍ ചികിത്സയിൽ

  • 18/09/2021


 
ന്യൂ ഡെൽഹി: ‍ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 35,662 കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 33,798 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3.40 ലക്ഷമായി ഉയര്‍ന്നു.

രാജ്യത്ത് ഏറ്റവും അധികം കേസുകളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തിലാണ്. വെള്ളിയാഴ്ച സംസ്ഥാനത്ത് 23,262 പേര്‍ക്കാണ് കൊറോണ ബാധിച്ചത്. 131 പേര്‍ക്കാണ് മഹാമാരി മൂലം ജീവന്‍ നഷ്ടമായത്. മഹാരാഷ്ട്രയില്‍ ഇന്നലെ 3,586 കേസുകളും 67 മരണവും സ്ഥിരീകരിച്ചു.

അതേസമയം, സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 2.5 കോടി വാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. രാജ്യത്ത് ഇതുവരെ ആകെ 78 കോടിയിലധികം പേര്‍ ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചു കഴിഞ്ഞു.

Related News