കുവൈത്തിൽ ടൂറിസം പ്രോജക്ടുകളുടെ മൂലധനം ഉയര്‍ത്തുന്നു

  • 19/09/2021

കുവൈത്ത് സിറ്റി: ടൂറിസം പ്രോജക്ട്സ് കമ്പനികളുടെ മൂലധനം നിലവിലുള്ളതിനേക്കാള്‍ നാല് ഇരട്ടി ഉയര്‍ത്തുന്നു. ഇത് സംബന്ധിച്ച് ധനമന്ത്രാലവും ജനറല്‍ ഇന്‍വെസ്റ്റ്മെന്‍റ്  അതോറിറ്റിയും ടൂറിസം പ്രോജക്ട്സ് കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തി. 

കമ്പനിയുടെ പുതിയ പദ്ധതി പ്രകാരം സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി 49.6 മില്യണ് പകരം മൂലധനം കാൽ ബില്യൺ ദിനാർ ആക്കി ഉയര്‍ത്തും. 2019 ഡിസംബറില്‍ ടൂറിസം പ്രോജക്ട്സ് ജനറല്‍ അസംബ്ലി കമ്പനിയുടെ മൂലധനം 299.6 മില്യണ്‍ ദിനാറാക്കി ഉയര്‍ത്തിയിരുന്നു. എന്നാല്‍, ഈ ഉയര്‍ത്തല്‍ സര്‍ക്കാര്‍ നടപ്പാക്കിയിരുന്നില്ല.

Related News