ഗുജറാത്ത് തുറമുഖത്ത് 250 കോടിയുടെ മയക്കുമരുന്നുമായി ഇറാനിയൻ ബോട്ട് പിടികൂടി

  • 19/09/2021


മുംബൈ: ഗുജറാത്ത് തുറമുഖത്ത് 250 കോടിരൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി ഇറാനിയൻ ബോട്ട് പിടികൂടി. ഏഴുപേരാണ് ബോട്ടിലുണ്ടായിരുന്നത്.

ശനിയാഴ്ച രാത്രിയാണ് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയും ഇന്ത്യൻ കോസ്റ്റ് ഗാർഡും ചേർന്ന് ഗുജറാത്ത് തീരത്തുനിന്ന് ബോട്ട് പിടിച്ചെടുത്തത്. അന്താരാഷ്ട്ര വിപണിയിൽ 150 കോടിക്കും 250 കോടിക്കും ഇടയിൽ വിലമതിക്കുന്ന ഹെറോയിനാണ് പിടികൂടിയത്.

കഴിഞ്ഞദിവസം ഏഴുഭീകരന്മാർ രാജ്യത്ത് പിടിയിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് രാജ്യാതിർത്തികളിലും തീരത്തും കർശന പരിശോധനയാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ നടന്നിരുന്നത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.

Related News