ഇന്ത്യൻ അംബാസഡർ സിബി ജോർജ്ജ് NCCAL സെക്രട്ടറി ജനറലിനെ സന്ദര്‍ശിച്ചു

  • 19/09/2021

കുവൈത്ത് സിറ്റി : ഇന്ത്യൻ അംബാസഡർ സിബി ജോർജ്ജ് നാഷണൽ കൗൺസിൽ ഫോർ കൾച്ചർ, ആർട്സ് ആൻഡ് ലിറ്ററേച്ചർ (NCCAL) സെക്രട്ടറി ജനറൽ കമേൽ അൽ-അബ്ദുൾ ജലീലുമായി  കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി സാംസ്കാരിക ഇടപെടൽ, ഇന്ത്യയും കുവൈത്തും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 60-ാം വാർഷികത്തിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾ, പരസ്പര താൽപ്പര്യമുള്ള വിഷയങ്ങൾ എന്നിവ ചർച്ച  ചെയ്തതായി എംബസ്സി പുറത്തിറക്കിയ വാര്‍ത്താകുറുപ്പില്‍ അറിയിച്ചു. 

Related News