60 വയസ്സ് കഴിഞ്ഞ് നാട്ടിലേക്ക് തിരികെ പോകുന്നവര്‍ക്ക് അംബാസഡറെ കാണാന്‍ അവസരം ഒരുക്കി ഇന്ത്യന്‍ എംബസ്സി

  • 19/09/2021

കുവൈത്ത്​ സിറ്റി: കുവൈത്ത്​ പ്രവാസം അവസാനിപ്പിച്ച്​ നാട്ടിലേക്ക് തിരികെ  പോകുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് ​ അംബാസഡറെ കാണാന്‍ അവസരം  ഒരുക്കി ഇന്ത്യന്‍ എംബസ്സി . സ്വദേശിവല്‍ക്കരണം ത്വരിതപ്പെടുത്തുന്നതിന്‍റെ ഭാഗമായി നേരത്തെ ഹൈസ്കൂള്‍ വിധ്യഭ്യാസമുള്ള  60 വയസ്സ് കഴിഞ്ഞ പ്രവാസികളുടെ താമസ രേഖ പുതുക്കുന്നത്  നിര്‍ത്തിവെച്ചിരുന്നു. ഇത്തരത്തില്‍ നാട്ടില്‍ പോകുന്നവര്‍ക്കാണ് കുടുംബ സമേതം അംബാസിഡറെ കാണുവാനുള്ള സൗകര്യം ഒരുക്കുന്നത്.  

കാണാൻ താൽപര്യപ്പെടുന്നവർ അവസാന യാത്രക്ക്​ മുമ്പായി ബന്ധപ്പെടാനുള്ള വിവരങ്ങളും യാത്രതിരിക്കുന്ന തീയതിയും സഹിതം socsec.kuwait.gov.in എന്ന വിലാസത്തിൽ മുൻകൂട്ടി മെയിൽ അയക്കണം. അതനുസരിച്ച്​ കൂടിക്കാഴ്​ചക്ക്​ അപ്പോയൻറ്​മെൻറ്​ നൽകും. പ്രവാസികളുടെ കാര്യത്തില്‍ ഇടപെടുന്നതില്‍ ശ്രദ്ധേയമായ ചുവടുവെപ്പുകൾ നടത്തിയ ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ്ജിന്‍റെ പുതിയ പദ്ധതിയും ജനങ്ങള്‍ ഇരു കയ്യും നീട്ടി സ്വീകരിക്കുമെന്നാണ് കരുതുന്നത്.

Related News