ഇന്ത്യയിൽ പുതിയതായി 30256 പേർക്ക് കൊറോണ സ്ഥിരീകരിച്ചു; കൊവിഷീൽഡും കൊവാക്സിനും വാക്സിനുകൾ അംഗീകരിക്കില്ലെന്ന് യുകെ

  • 20/09/2021



ന്യൂ ഡെൽഹി: രാജ്യത്ത് പുതിയതായി 30256 പേർക്ക് കൊറോണ സ്ഥിരീകരിച്ചു.  24 മണിക്കൂറിനുള്ളിൽ 295 പേരാണ് കൊറോണ മൂലം മരിച്ചത്. 3,18,181 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. കൊറോണ പ്രതിവാര കേസുകൾ 15 ശതമാനം കുറഞ്ഞു എന്നും ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി. 

ആകെ കൊറോണ മരണം 4,45,133 ആയി.  3,27,15,105 പേർ രോ​ഗമുക്തി നേടി.  33,478,419 പേർക്കാണ് ഇതുവരെ രാജ്യത്ത് കൊറോണ ബാധിച്ചത്. 

അതിനിടെ, കൊവിഷീൽഡും കൊവാക്സിനും അംഗീകരിക്കില്ലെന്ന് യുകെ വ്യക്തമാക്കി. രണ്ടു ഡോസും സ്വീകരിച്ചവർക്കും യുകെയിൽ  ക്വാറൻറീൻ നിർബന്ധമാക്കിയിരിക്കുകയാണ്. 

Related News